മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്റെ 15 വര്‍ഷം പഴക്കമുള്ള ഹൂഡിക്ക് ലേലത്തില്‍ കിട്ടിയത് 13 ലക്ഷം രൂപയോളം. 15,000 ഡോളറിനാണ് ഹൂഡി വിറ്റത്. ആരാണ് ഹൂഡി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹൂഡിയില്‍ സക്കര്‍ബര്‍ഗിന്റെ കൈയക്ഷരത്തിലുള്ള കുറിപ്പുമുണ്ട്. ലേലത്തില്‍ ലഭിച്ച തുക ടെക്സാസിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെലവഴിക്കുമെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ജൂലിയന്‍സ് ഓക്ഷന്‍സ് അവരുടെ സ്പോട്ലൈറ്റ്: ഹിസ്റററി ആന്‍ഡ് ടെക്നോളജി എന്ന സീരീസിന്റെ ഭാഗമായാണ് സക്കര്‍ബര്‍ഗിന്റെ ഹൂഡി ലേലത്തില്‍ വച്ചത്.
22 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. 2010ലാണ് സക്കര്‍ബര്‍ഗ് ഈ ഹൂഡി വാങ്ങിയത്. ആ ദിവസങ്ങളില്‍ മിക്കപ്പോഴും ഞാന്‍ ഈ ഹൂഡിയാണ് ധരിച്ചിരുന്നതെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
Comments: